Skip to main content

ജില്ലയില്‍ നടത്തിയ ലോക് അദാലത്തില്‍ 291 കേസുകള്‍ തീര്‍പ്പാക്കി

 

സംസ്ഥാന തലത്തില്‍ നടന്ന അദാലത്തിന്റെ ഭാഗമായി, ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ  മുട്ടം, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, ദേവികുളം, അടിമാലി, പീരുമേട് എന്നീ കേന്ദ്രങ്ങളില്‍ ലോക് അദാലത്തുകള്‍ നടത്തി. കോടതികളില്‍ നിലവിലുള്ള 967 കേസുകളും കോടതിയില്‍ എത്താത്ത 998 കേസുകളും ആണ് അദാലത്തുകളില്‍ പരിഗണിച്ചത്. ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള സിവില്‍ - ക്രിമിനല്‍ കേസുകള്‍, കുടുംബ കേസുകള്‍, വാഹന അപകട കേസുകള്‍ മുതലായവയും, കോടതിയില്‍ എത്താത്ത മുദ്ര വില കുറച്ചുകാണിച്ച ആധാരങ്ങളെ സംബന്ധിച്ചും ബാങ്ക് വായ്പ കുടിശിഖ സംബന്ധിച്ചതും ഉള്‍പ്പെടെയുള്ള കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. കോടതികളില്‍ നിലവിലുള്ള 143 കേസുകളും, കോടതികളില്‍ എത്താത്ത 148 കേസുകളും ഒത്തുതീര്‍പ്പിലൂടെ തീര്‍പ്പാക്കി. ആകെ 4,97,25,050 രൂപയുടെ അവാര്‍ഡുകള്‍ ശനിയാഴ്ച്ച നടത്തിയ അദാലത്തില്‍ പാസാക്കി.

 

date