Skip to main content

ടി.ടി.ഐ പ്രവേശനം

 

ജില്ലയിലെ 2020-22 അദ്ധ്യയന വര്‍ഷത്തെ ഗവണ്‍മെന്റ് / എയ്ഡഡ് ടി.ടി.ഐ കളിലേക്കുള്ള സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളുടെ അഭിമുഖം ജനുവരി 13 നും സ്വാശ്രയ ടി.ടി.ഐ കളിലെ പ്രവേശനത്തിനുള്ള അഭിമുഖം ജനുവരി 15 നും രാവിലെ 10 മുതല്‍ പാലക്കാട് ബി.ഇ.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നല്‍കും. ലിസ്റ്റിലുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (ഒ.ബി.സി) ഇ.ഡബ്ല്യു.എസ്  സര്‍ട്ടിഫിക്കറ്റ് (മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍) ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്. സ്വഭാവ സര്‍ട്ടിഫിക്കറ്റ്, കോഴ്സിന് ചേരുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങളം ലിസ്റ്റും www.ddepalakkad.wordpress.com ല്‍ ലഭിക്കും. അഭിമുഖങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും. ഫോണ്‍ - 0491 2505469, 9447940047, 807571955

date