Skip to main content
ഡോ.എന്‍.ആര്‍ മാധവമേനോന്‍ പുരസ്‌ക്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ എസ്. ഐശ്വര്യക്ക് സമ്മാനിക്കുന്നു

മികച്ച നിയമ വിദ്യാര്‍ത്ഥിക്കുള്ള പ്രഥമ ഡോ. മാധവമേനോന്‍ പുരസ്‌കാരം എസ്. ഐശ്വര്യയ്ക്ക്

 

 പ്രമുഖ നിയമ വിദ്യാഭ്യാസ വിദഗ്ധനും ദേശീയ നിയമ സര്‍വകലാശാലകളുടെയും ദേശീയ ജുഡീഷ്യല്‍ അക്കാദമിയുടെയും സ്ഥാപകനുമായ  പത്മശ്രീ ഡോ.എന്‍.ആര്‍ മാധവമേനോന്റെ  സ്മരണാര്‍ത്ഥം വിശ്വാസിന്റെ  ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച നിയമ വിദ്യാര്‍ത്ഥിക്കുള്ള പ്രഥമ പുരസ്‌കാരത്തിന് എലവഞ്ചേരി ബി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥി എസ്. ഐശ്വര്യ അര്‍ഹയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പുരസ്‌കാരം സമ്മാനിച്ചു.  പഞ്ചവത്സര എല്‍ എല്‍ ബി കോഴ്‌സില്‍  കഴിഞ്ഞ വര്‍ഷം കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും രണ്ടാം റാങ്കോടെ വിജയിച്ച ഐശ്വര്യ കണ്ണന്നൂര്‍ പുളിനെല്ലി ലക്ഷ്മി നിവാസില്‍ മുന്‍ സബ്ഇന്‍സ്‌പെക്ടര്‍ ശിവദാസന്റേയും ജയലക്ഷ്മിയുടെയും  മകളാണ്.

 ലക്കിടി നെഹ്റു  അക്കാഡമി ഓഫ് ലോ വിലെ സഹല ഫര്‍സാന, കെ.കെ രശ്മി, ഖദീജാ ലിയാന എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.  മുന്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരായിരുന്ന പി. നന്ദന കൃഷ്ണന്‍, ടി. ഇന്ദിര, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ. ഷീബ എന്നിവരായിരുന്നു പുരസ്‌കാര സമിതി അംഗങ്ങള്‍.

date