Skip to main content

സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ ചുമതലയേറ്റു

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ ധനകാര്യ സമിതി അധ്യക്ഷയായി പുള്ളിമാന്‍ ലൈബ്രറി വാര്‍ഡില്‍ നിന്നും ജയിച്ച എ സുനിമോളും ആരോഗ്യകാര്യ സമിതി അധ്യക്ഷയായി കരുനാഗപ്പള്ളി ടൗണ്‍ വാര്‍ഡിലെ ഡോ പി മീനയും വിദ്യാഭ്യാസ, പൊതുമരാമത്ത്  സമിതികളുടെ അധ്യക്ഷരായി യഥാക്രമം തച്ചയില്‍ വാര്‍ഡില്‍ നിന്നുള്ള എല്‍ ശ്രീലതയും  ചെറുവേലില്‍ മുക്കില്‍ നിന്നുള്ള എം ശോഭനയും  വികസനകാര്യ സമിതി അധ്യക്ഷനായി മണ്ണിണ്ണവിള വാര്‍ഡിലെ അബ്ദുല്‍ ലത്തീഫും ക്ഷേമകാര്യ സമിതി അധ്യക്ഷയായി തുറയില്‍കുന്ന് വാര്‍ഡിലെ എസ് ഇന്ദുലേഖയും  തിരഞ്ഞെടുക്കപ്പെട്ടു.
കൊട്ടാരക്കരയില്‍ ധനകാര്യ സമിതി അധ്യക്ഷയായി ഇ ടി സി വാര്‍ഡില്‍ നിന്നും ജയിച്ച  അനിതാ ഗോപകുമാറും വികസന സമിതി അധ്യക്ഷനായി പടിഞ്ഞാറ്റിന്‍കര വാര്‍ഡിലെ  എസ് ആര്‍ രമേശും ക്ഷേമകാര്യ സമിതി അധ്യക്ഷയായി  ഐസ്മുക്ക് വാര്‍ഡില്‍ നിന്നുള്ള സുജയും ആരോഗ്യകാര്യ സമിതി അധ്യക്ഷനായി ശാസ്താംമുകള്‍ വാര്‍ഡില്‍ നിന്നുള്ള ഫൈസല്‍ ബഷീറും പൊതുമരാമത്ത് സമിതിയുടെ അധ്യക്ഷയായി പാലമൂട്  വാര്‍ഡില്‍ നിന്നുള്ള ജി സുഷമയും വിദ്യാഭ്യാസ-കലാ, കായിക-സാംസ്‌ക്കാരികകാര്യ  സമിതിയുടെ അധ്യക്ഷനായി കിഴക്കേക്കര വാര്‍ഡില്‍ നിന്നുള്ള കെ ഉണ്ണികൃഷ്ണ മേനോനും തിരഞ്ഞെടുക്കപ്പെട്ടു.
കൊല്ലം കോര്‍പ്പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഇന്നും(ജനുവരി 13) ജില്ലാ പഞ്ചായത്തിലെയും പരവൂര്‍ മുനിസിപ്പാലിറ്റിയിലെയും ജനുവരി 15 നും പുനലൂരിലേത് ജനുവരി 18 നും നടക്കും.
(പി.ആര്‍.കെ നമ്പര്‍ 102/2021)

 

date