Skip to main content

വാക്സിന്‍ എടുക്കാം സുരക്ഷിതരാകാം ശില്പശാല ഇന്ന് (ജനുവരി 14)

കോവിഡ്- 19 പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായി ആരോഗ്യ വകുപ്പ് ഇന്ന് (ജനുവരി 14) 'വാക്സിന്‍ എടുക്കാം സുരക്ഷിതരാകാം' ശില്പശാല സംഘടിപ്പിക്കും.ഗോര്‍ഖി ഭവനില്‍(സി-ഡിറ്റ്) രാവിലെ 10 ന് ആരംഭിക്കുന്ന ശില്‍പശാല ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.ജനുവരി 16ന് കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെ വിഷയാവതരണം നടത്തും.ഉച്ചയ്ക്ക് ഒരു മണി വരെയാണ് ശില്പശാല.

ആനുകാലിക പ്രാധാന്യമുള്ള പാനല്‍ ചര്‍ച്ചയില്‍ പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഭാഗമാവാന്‍ സാധിക്കും.ചര്‍ച്ചയില്‍ പൊതുജനാരോഗ്യവിദഗ്ധര്‍ പങ്കെടുക്കുകയും ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കുകയും ചെയ്യും.ശില്പശാലയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്ത പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും https://www.facebook.com/kkshailaja എന്ന ഫേസ്ബുക്ക് ലിങ്ക് വഴി ചര്‍ച്ചയുടെ ഭാഗമാവാം.ചോദ്യങ്ങള്‍ 9446528176, 7012516029 എന്നീ വാട്സ്ആപ്പ് നമ്പറുകളില്‍ അയക്കണം. ചോദ്യങ്ങള്‍ക്കുള്ള മറുപടി ഈ ലൈവ് സെഷനില്‍ വച്ചു തന്നെ ലഭിക്കും.ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.സരിത ആര്‍.എല്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ.ബി.ഇക്ബാല്‍, ഡോ.രാജീവ് സദാനന്ദന്‍, ഡബ്ള്യു.എച്ച്.ഒ പ്രതിനിധി(ഇന്ത്യ) ഡോ. റോഡറിഗോ എച്ച്. ഓഫ്രിന്‍, യൂണിസെഫ് പ്രതിനിധി,പൊതുജനാരോഗ്യ വിദഗ്ധര്‍,ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.റംല ബീവി, കുടുംബക്ഷേമം അഡീഷണല്‍ ഡയറക്ടര്‍ പി.പി.പ്രീത തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുക്കും.

date