ജയില്‍ ക്ഷേമ വാരാഘോഷം; ജില്ലാതല സമാപന സമ്മേളനം ഇന്ന് മുട്ടത്ത്
ജയില്‍ ക്ഷേമ വാരാഘോഷത്തിന്റെ ജില്ലാതല സമാപന സമ്മേളനം ശനിയാഴ്ച്ച രാവിലെ 11ന് മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ജയിലില്‍ നടക്കും. ജയില്‍ അന്തേവാസികളുടെ സര്‍ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് കേരളാ പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ജയില്‍ ക്ഷേമ ദിനാഘോഷങ്ങള്‍ നടത്തുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ ക്ഷേമ വാരാഘോഷ പരിപാടികള്‍ 2020 ഡിസംബര്‍ 23 മുതല്‍ 29 വരെ മുട്ടം ജില്ലാ ജയില്‍ വളപ്പില്‍ സംഘടിപ്പിച്ചിരുന്നു.
ശനിയാഴ്ച്ച രാവിലെ 11 ന് മുട്ടം ജില്ലാ ജയിലില്‍ നടക്കുന്ന സമാപന സമ്മേളനം തൊടുപുഴ എംഎല്‍എ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ള മുഖ്യാതിഥിയാകും. ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് സാം തങ്കയ്യന്‍ മുഖ്യപ്രഭാഷണം നടത്തും.
- Log in to post comments