Post Category
തേനീച്ച വളര്‍ത്തല്‍ പരിശീലനം
ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ താലൂക്കിലെ ഇടവെട്ടി, ആലക്കോട്, അറക്കുളം എന്നീ ഗ്രാമ പഞ്ചായത്തുകളിലെ പട്ടികജാതി കുടുംബത്തിലെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും (ഒരു പഞ്ചായത്തില്‍ നിന്നും 20 പേര്‍ വീതം) സൗജന്യ തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5 തേനീച്ച കോളനികള്‍ക്കൊപ്പം സൗജന്യ പരിശീലനവും നല്‍കും.. താല്പര്യമുള്ളവര്‍ ബയോഡേറ്റാ സഹിതമുള്ള അപേക്ഷകള്‍ ജനുവരി 25 ന് മുമ്പ് നേരിട്ടോ, പ്രോജക്ട് ആഫീസര്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസ്, പുളിമൂട്ടില്‍ ബില്‍ഡിംഗ്, ഇടുക്കി റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ നല്‍കണം. ഫോണ്‍: 04862-222344
date
- Log in to post comments