ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സഹായങ്ങള്‍ വര്‍ദ്ധിപ്പിച്ചു
മുഴുവന്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും ഓണം ഉത്സവബത്ത അവകാശമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ക്ഷേമനിധിയില്‍ നിന്നുള്ള വിവിധ സഹായങ്ങള്‍ ഇരട്ടി മുതല്‍ അഞ്ചിരട്ടി വരെ വര്‍ദ്ധിപ്പിച്ചു.
1. അംഗങ്ങളുടെ പെണ്‍മക്കള്‍ക്കും വനിതാ അംഗങ്ങള്‍ക്കുമുള്ള വിവാഹ ധനസഹായം 5000 രൂപയില്‍ നിന്നും 25000 ആക്കി ഉയര്‍ത്തി.
2. അഗങ്ങള്‍ക്കുള്ള സാധാരണ ചികിത്സാ ധനസഹായം 3000 രൂപയില്‍
നിന്ന് 5000 രൂപയായും പ്രത്യേക ചികിത്സാ ധനസഹായം 20,000 രൂപയില്‍ നിന്ന് 50,000 രൂപയായും ഉയര്‍ത്തി.
3. വനിതാ അംഗങ്ങള്‍ക്കുള്ള പ്രസവ ധനസഹായം 5000 രൂപയില്‍ നിന്ന് 10,000
രൂപയാക്കി ഉയര്‍ത്തി.
4. എസ്.എസ്.എല്‍.സി യ്ക്ക് 80% ത്തിലധികം മാര്‍ക്ക് വാങ്ങി ജയിക്കുന്ന അംഗങ്ങളുടെകുട്ടികള്‍ക്ക് തുടര്‍പഠനത്തിന് വര്‍ഷം തോറും സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി.
5. അംഗത്വമെടുത്ത് 10 വര്‍ഷവും 55 വയസ്സും പൂര്‍ത്തിയായവര്‍ക്ക് അവ ആഗ്രഹിക്കുന്നപക്ഷം 60 വയസ്സുവരെ അംഗമായി തുടരാവുന്നതും 60വയസ്സു മുതല്‍ പെന്‍ഷന്‍ വാങ്ങാം.
- Log in to post comments