ബാല സൗഹൃദ കേരളം ജില്ലാതല ഉദ്ഘാടനം ഇന്ന് സ്പീക്കര്‍ നിര്‍വഹിക്കും
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ബാല സൗഹൃദ കേരളം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 16) രാവിലെ 9.30 ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. പൊന്നാനി ആര്‍.വി പാലസില്‍ നടക്കുന്ന ചടങ്ങില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ അധ്യക്ഷനാകും
കുട്ടികളുടെ സുരക്ഷയും സംരക്ഷണവും, ബാലസൗഹൃദ കേരളം എന്നീ വിഷയങ്ങളില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.കെ നസീര്‍ ചാലിയം, സി. വിജയകുമാര്‍ എന്നിവര്‍ വിവിധ സെക്ഷനുകളിലായി ക്ലാസുകള്‍ നടത്തും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുകയും കുട്ടികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ബാല സാക്ഷരത ഉറപ്പു വരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ ബാലസൗഹൃദ കേരളം പദ്ധതി നടപ്പിലാക്കുന്നത്. ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുനിസിപ്പാലിറ്റി -പഞ്ചായത്ത് - വാര്‍ഡ് തല ബോധവത്കരണവും ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണവും സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം പി. ബബിത, ജില്ലാ വനിതാശിശു വികസന ഓഫീസര്‍ ടി. ഹഫ്സത്ത്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, സി.ഡബ്ല്യു.സി ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌കര്‍, പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. മാജിദ,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments