Post Category
ഹരിതകേരളം മിഷന്‍ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.
മാലിന്യ പരിപാലനത്തിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ അനുകരണീയ മാതൃക സൃഷ്ടിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷന്‍ ജനപ്രിയ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. തങ്ങളുടെ സ്ഥാപനത്തില്‍ നടപ്പാക്കിയ ഹരിതചട്ടങ്ങളെ പ്രതിപാദിക്കുന്നതായിരിക്കണം മത്സരത്തിനായി അയക്കുന്ന വീഡിയോകള്‍. മലയാളത്തിലോ, ഇംഗ്ലീഷിലോ, എംപി4 ഫോര്‍മാറ്റില്‍ തയ്യാറാക്കുന്ന വീഡിയോകളുടെ ദൈര്‍ഘ്യം പരമാവധി മൂന്ന് മിനിറ്റ് ആയിരിക്കണം. ജനുവരി 20 ന് മുമ്പ് വീഡിയോകള്‍ greenofficekerala@gmail.com ലേക്ക് അയക്കണം. തിരഞ്ഞെടുക്കുന്ന വീഡിയോകള്‍ ഹരിതകേരളം മിഷന്റെ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യും. ജനുവരി 22 ന് വൈകീട്ട് അഞ്ച് വരെ ലഭിച്ച മൊത്തം ലൈക്കുകളുടെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കും.
date
- Log in to post comments