Skip to main content

കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ ബാങ്കുകളുമായി ബന്ധപ്പെടണം

 

കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ ബാങ്കുകളുമായി ബന്ധപ്പെടണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്ന 4800 ഓളം കയര്‍ തൊഴിലാളി പെന്‍ഷന്‍കാരുടെ ഡിസംബറില്‍ വിതരണം ചെയ്ത പെന്‍ഷന്‍ തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ ബാങ്കില്‍ നിന്നും ബോര്‍ഡിന് തിരികെ ലഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ മുന്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക ലഭിക്കാത്തവര്‍ അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അക്കൗണ്ടിലെ പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം അതാത് ക്ഷേമനിധി ഓഫീസുകളില്‍ വിവരം അറിയിക്കണം. ഇപ്രകാരം ബാങ്ക് അക്കൗണ്ടുകളിലെ ന്യൂനത പരിഹരിച്ചാല്‍ മാത്രമേ തിരികെ വന്ന മുന്‍മാസത്തെ പെന്‍ഷന്‍ തുകയും തുടര്‍ന്നുള്ള മാസങ്ങളിലെ പെന്‍ഷന്‍ തുകയും ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കുകയുള്ളൂ. എസ്.ബി.ഐയുടെ സീറോ ബാലന്‍സ്, ജനപ്രിയ അക്കൗണ്ടുകളിലെ അനുവദനീയമായ വാര്‍ഷിക പരിധിയിലധികം നീക്കിയിരിപ്പും ട്രാന്‍സാക്ഷനും നടന്നിട്ടുള്ള അക്കൗണ്ടുകളിലാണ് ഇപ്രകാരം പെന്‍ഷന്‍ തുക ക്രഡിറ്റാകാതെ മടങ്ങി വന്നിട്ടുള്ളത്. ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ അക്കൗണ്ടുകളിലെ തടസ്സങ്ങള്‍ പരിഹരിച്ച ശേഷം വിവരം ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് കാര്യാലയത്തില്‍ അറിയിക്കണമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date