Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

 

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2020 മെയ് 31 ന് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുളളത്. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍, പോളിടെക്നിക്ക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, നേഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. അപേക്ഷാ ഫാം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷാഫാമുകള്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ഫെബ്രുവരി 28 വരെ സ്വീകരിക്കും.
 

date