Post Category
കാസര്‍കോട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒന്നിന്
ജനുവരി 28 ന് നടത്താനിരുന്ന കാസര്‍കോട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കും. കുടിവെള്ളം, വൈദ്യുതി, പെന്ഷന്, തദ്ദേശ സ്വയംഭരണം, ആരോഗ്യ വകുപ്പ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ചികിത്സാ സഹായം, ലൈഫ് മിഷന് പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ എല്‍ആര്‍എം കേസുകള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, പട്ടയത്തിനുള്ള അപേക്ഷ എന്നിവ അദാലത്തിലേക്ക് പരിഗണിക്കില്ല.
date
- Log in to post comments