Skip to main content

കോവിഡ് വാക്‌സിനേഷൻ : ഇന്ന് (ജനുവരി 19) 551 പേർക്കു കുത്തിവയ്പ്പ് നൽകി

ജില്ലയിൽ ഇന്ന് (19 ജനുവരി) 551 പേർക്കു കോവിഡ് വാക്‌സിനേഷൻ നൽകി. ഇന്ന് (20 ജനുവരി) കുത്തിവയ്പ്പ് ഇല്ല. വാക്‌സിനേഷൻ നാളെ (21 ജനുവരി) തുടരും.

പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം 52, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി 60, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം - 66, വിതുര താലൂക്ക് ആശുപത്രി - 51, തിരുവനന്തപുരം ജനറൽ ആശുപത്രി - 80, തിരുവനന്തപുരം മെഡിക്കൽ കോളജ് - 58, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം - 66, നെടുമങ്ങാട് ജില്ലാ ആശുപത്രി 62, പാറശാല താലൂക്ക് ആശുപത്രി - 56 എന്നിങ്ങനെയാണ് ജില്ലയിലെ ഓരോ വാക്‌സിനേഷൻ കേന്ദ്രത്തിലും ഇന്നലെ(19 ജനുവരി) കുത്തിവ്പ്പ് എടുത്തവരുടെ എണ്ണം. 

ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണു കോവിഡ് വാക്‌സിനേഷൻ നൽകുന്നത്.

 

date