Skip to main content

മെറിറ്റോറിയൽ സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു 

 

 

പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നൽകുന്ന മെറിറ്റോറിയൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പരിധിയിൽ താമസിച്ചു വരുന്നവരും മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സ്, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർത്ഥികൾ, പോളിടെക്നിക്, സർക്കാർ അംഗീകൃത റഗുലർ കോഴ്സുകൾ, സംസ്ഥാനത്തിനു പുറത്തുള്ള അംഗീകൃത സർവകലാശാലകളുടെ റെഗുലർ കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള എൻട്രൻസ് കോച്ചിംഗ് എന്നിവ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാം. 

 

അപേക്ഷകർ റേഷൻ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, പഞ്ചായത്തിൽ നിന്നും മെറിറ്റോറിയൽ സ്കോളർഷിപ്പ് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ സഹിതം ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിൽ ജനുവരി 22 നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 0480 2706100 എന്ന നമ്പറിൽ ബന്ധപ്പെടുക.

date