Post Category
മത്സ്യ കർഷകർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
കൊടകര ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യകർഷകർക്കായുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഫിഷറീസ് വകുപ്പ് എക്സ്റ്റൻഷൻ ഓഫീസർ ഡോക്ടർ ജോയിനി ജേക്കബ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി ടി ജയന്തി എന്നിവർ മത്സ്യ കൃഷിയെക്കുറിച്ചുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകി. കൊടകര ബ്ലോക്കിലെ 35 കർഷകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് മത്സ്യകൃഷി ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്വാകൾച്ചർ പ്രമോട്ടർ ഡയാന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടെസ്സി വിൽസൺ എന്നിവർ പങ്കെടുത്തു.
date
- Log in to post comments