പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: സ്കൂളുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കാൻ നിർദേശം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുന്ന ജില്ലയിലെ അഞ്ച് സ്കൂളുകളുടെയും പ്ലാൻ ഫണ്ടിൽ ഉൾപ്പെടുന്ന അഞ്ചു സ്കൂളുകളുടേയും നിർമാണം ഈ മാസം പൂർത്തീകരിക്കാൻ നിർമാണ ഏജൻസികൾക്ക് എ ഡി എം റെജി പി ജോസഫ് നിർദേശം നൽകി. എ ഡി എമ്മിൻ്റെ അധ്യക്ഷതയിൽ ചേർന്ന റിവ്യൂ മീറ്റിങ്ങിലാണ് നിർദ്ദേശമുണ്ടായത്.
യോഗത്തിൽ അഞ്ചുകോടി, മൂന്നുകോടി, പ്ലാൻ ഫണ്ട് പദ്ധതികളിൽപ്പെടുന്ന വിദ്യാലയങ്ങളുടെ നിർമാണം ഫെബ്രുവരിയിൽ തന്നെ പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ പി എ മുഹമ്മദ് സിദ്ദിഖ് ജില്ലയിലെ സ്കൂൾ കെട്ടിടങ്ങളുടെ പൊതുവായ സ്ഥിതി വിശദീകരിച്ചു. ജില്ലയിൽ അക്കാദമിക് രംഗത്ത് നടക്കുന്ന പ്രവർത്തനങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ ഗീതയും സമഗ്ര ശിക്ഷാ അഭിയാൻ ജില്ലയിൽ ഏറ്റെടുത്തു നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഡി പി സി ഷംജുദ്ദീനും കൈറ്റ്സ് ഓൺലൈൻ ക്ലാസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ്സ് കോർഡിനേറ്ററും യോഗത്തിൽ വിശദീകരിച്ചു.
കൈറ്റ്‌സ്, വാപ്‌കോസ്, ശ്രീശൈലം, സൗത്ത് ഇന്ത്യൻ ഗ്രൂപ്പുകൾ പ്രതിനിധികൾ, പി ഡബ്ല്യു ഡി, എൽ എസ് ജി ഡി, നിർമി തി കേന്ദ്ര എൻജിനീയർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
- Log in to post comments