ഒരുക്കങ്ങൾ പൂർണം ; പുല്ലഴി ഇന്ന് (21/01) ബൂത്തിലേക്ക് പോളിംഗ് സാമഗ്രികകളുടെ വിതരണം നടന്നു
തൃശൂർ കോർപറേഷൻ 47-ാം ഡിവിഷൻ പുല്ലഴിയിലെ വോട്ടർമാർ വ്യാഴാഴ്ച (21/01) പോളിങ് ബൂത്തിലേക്ക്. എൽ ഡി എഫ് സ്ഥാനാർഥി അഡ്വ. എം കെ മുകുന്ദന്റെ അകാല നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച തദ്ദേശ പൊതു തിരഞ്ഞെടുപ്പാണിത്.
6 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. അഡ്വ. മഠത്തിൽ രാമൻ കുട്ടി (എൽ ഡി എഫ് ), കെ രാമനാഥൻ(യു ഡി എഫ് ), സന്തോഷ് പുല്ലഴി( എൻ ഡി എ ) , ജോഗിഷ് എ ജോൺ (ആം ആദ്മി ), ആന്റണി പുല്ലഴി (സ്വതന്ത്രൻ), ജോഷി തൈക്കാടൻ (സ്വതന്ത്രൻ) തുടങ്ങിയവരാണ് സ്ഥാനാർഥികൾ.
പുല്ലഴി ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂളിലെ 3 ബൂത്തുകളിലാണ് പോളിങ് നടക്കുക.ഡിവിഷനിൽ 4533 വോട്ടർമാരാണുള്ളത്. ഇതിൽ 2101 പുരുഷ വോട്ടർമാരും 2432 വനിതാ വോട്ടർമാരുമാണ്. ബൂത്ത് ഒന്നിൽ 1538, ബൂത്ത് രണ്ടിൽ 1485, ബൂത്ത് മൂന്നിൽ 1510 എന്നിങ്ങനെയാണ് വോട്ടർമാർ.
3 ബൂത്തുകളിലേക്കുമുള്ള പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായതായി റിട്ടേണിങ് ഓഫീസർ ഡോ. കെ എസ് കൃപകുമാർ അറിയിച്ചു.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടിങ് സമയം. വൈകീട്ട് 5 മുതൽ 6 വരെ കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാം. ഡിവിഷനിലെ 16 കോവിഡ് ബാധിതർ തപാൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
എം ടി ഐ യിൽ സജ്ജമാക്കിയ കേന്ദ്രത്തിൽ 22 നാണു വോട്ടെണ്ണൽ. ഇ ട്രെൻഡ് വഴി ഫലം അപ്പപ്പോൾ അറിയിക്കാനും സൗകര്യമുണ്ട്.
- Log in to post comments