Skip to main content

വായ്പാ പദ്ധതി വിശദീകരണവും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിക്കുന്നു

 

 

 
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി  കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 21 ന് രാവിലെ 10 മണി മുതല്‍ 'നളന്ദ' ഹോട്ടലില്‍ വിവിധ വായ്പാ പദ്ധതി വിശദീകരണവും ഗുണഭോക്താക്കളുടെ സംശയ നിവാരണവും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിക്കുന്നു. കുടുംബശ്രീ മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പട്ടികജാതി-വര്‍ഗ്ഗ വനിതാ അയല്‍ക്കൂട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ജാമ്യം ആവശ്യമില്ലാത്ത വായ്പാ പദ്ധതിയെകുറിച്ചും മറ്റു പദ്ധതികളെ കുറിച്ചും വിശദീകരിക്കുവാനും ഗുണഭോക്താക്കളുടെ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനുമായി നടത്തുന്ന ക്യാമ്പില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയരക്ടര്‍ ഡോ.എം.എ.നാസര്‍ പങ്കെടുക്കുമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു.

date