ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ്
കോഴിക്കോട് ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എസ് ടി വിഭാഗത്തില്‍ സംവരണം ചെയ്യപ്പെട്ട എം.എസ്.സി ഫിസിക്‌സ്, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്, എം.എ ഹിന്ദി, എം.എ മലയാളം എന്നി കോഴ്‌സുകളില്‍ ഒരോ ഒഴിവ് വീതവും, ഒ.ബി.എക്‌സ് വിഭാഗത്തില്‍ സംവരണം ചെയ്യപ്പെട്ട എം.എ ഹിസ്റ്ററി ഒരു ഒഴിവും ഉണ്ട്. പ്രസ്തുത ഒഴിവുകളില്‍ എസ്.ടി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടവ, അര്‍ഹരായവരുടെ അഭാവത്തില്‍ എസ്.സി വിഭാഗത്തിനും എസ്.സി വിഭാഗത്തിലൂളളവരുടെ അഭാവത്തില്‍ ഒ.ഇ.സി വിഭാഗത്തിനും അവരുടെ അഭാവത്തില്‍ എസ്.ഇ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കും നല്‍കും. ഒ.ബി.എക്സ് വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ്, എസ്.ഇ.ബി.സി വിദ്യാര്‍ത്ഥിയ്ക്കും അവരുടെ അഭാവത്തില്‍ ഓപ്പണ്‍മെറിറ്റ് വിഭാഗത്തിനും നല്‍കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ജനുവരി 20 ന് ഉച്ചയ്ക്ക് മൂന്ന് മണിക്കകം അനുബന്ധ രേഖകളുടെ അസ്സല്‍ സഹിതം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.
- Log in to post comments