Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സഹായം വര്‍ദ്ധിപ്പിച്ചു

 

 

ക്ഷേമനിധി അംഗങ്ങളായ മുഴുവന്‍ ലോട്ടറി വില്‍പ്പനക്കാര്‍ക്കും ഓണം ഉത്സവബത്ത അവകാശമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധിയില്‍ നിന്നുള്ള വിവിധ സഹായങ്ങള്‍ അഞ്ചിരട്ടിവരെ വര്‍ദ്ധിപ്പിച്ചു. വിവാഹധനസഹായം 5000 രൂപയില്‍ നിന്ന് 25000 രൂപയാക്കി. ചികിത്സാസഹായം 20000 രൂപയില്‍ നിന്ന് അരലക്ഷമാക്കി. പ്രസവസഹായം 5000 രൂപയില്‍ നിന്ന് 10000 രുപയാക്കിയും സാധാരണചികിത്സാ സഹായം 3000 രൂപയില്‍ നിന്ന് 5000 രൂപയാക്കിയും വര്‍ധിപ്പിച്ചു. അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് പദ്ധതിയും അംഗീകരിച്ചു. 10ാം ക്ലാസില്‍ 80% മാര്‍ക്കോടെ പാസാകുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് തുടര്‍പഠനത്തിന് എല്ലാ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കും. ബിരുദ ബിരുദാനന്തര പഠനത്തിനും പ്രൊഫഷണല്‍ പഠനത്തിനും  വിവിധ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. 55 വയസ്സ് കഴിഞ്ഞാലും 60 വയസ്സു വരെ അംഗത്വത്തില്‍ തുടരാനും എല്ലാ ആനുകൂല്യവും  ലഭിക്കാനും അര്‍ഹത ഉണ്ടാകുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

 

date