Skip to main content

സാഗര്‍ മിത്ര നിയമനം: ഇന്റര്‍വ്യൂ 21 ന്

 

 

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് ജില്ലയിലെ നിലവില്‍ ഒഴിവുള്ള പുതിയാപ്പ തെക്ക്, വന്‍മുഖം കടലൂര്‍ എന്നീ മത്സ്യഗ്രാമങ്ങളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ സാഗര്‍മിത്രകളെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജനുവരി 21 ന് രാവിലെ 10.30 ന് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലാണ് ഇന്റര്‍വ്യൂ. യോഗ്യത - ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സൂവോളജി എന്നിവയിലേതിലെങ്കിലും ബിരുദം.  പ്രായ പരിധി 35 വയസ്സ്,  ഇന്‍സന്റീവ് പ്രതിമാസം 15,000 രൂപ,              പുതിയാപ്പ തെക്ക്, വന്‍മുഖംകടലൂര്‍ എന്നീ മത്സ്യ ഗ്രാമങ്ങളിലെ  താമസക്കാര്‍ക്ക്  മുന്‍ഗണന. ഫോണ്‍ 0495 - 2383780

date