Post Category
വിദ്യാഭ്യാസ ഗ്രാന്റിനുള്ള അപേക്ഷ തിയ്യതി നീട്ടി
കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ (ഫാക്ടറി തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ബാങ്ക് ജീവനക്കാര്‍, കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാര്‍) തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയനവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 30 വരെ നീട്ടിയതായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. www.labourwelfarefundboard.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍്പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, തൊഴിലുടമയുടെ സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനുള്ള രേഖ എന്നിവയുടെ പകര്‍പ്പുകള്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു സാക്ഷ്യപെടുത്തിയതിനു ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍ - 0495-2372480.
date
- Log in to post comments