Post Category
ഗസ്റ്റ് ഇന്‍സ്ട്രുക്ടര്‍ നിയമനം
ബേപ്പൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ജനുവരി 25 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത - സിവില്‍ എഞ്ചിനീയറിംഗ് ബിരുദം (ഒരു വര്‍ഷത്തെ പരിചയം) അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ (രണ്ട് വര്‍ഷത്തെ പരിചയം), അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പരിചയവുമായി എന്‍ടിസി/എന്‍എസി ഇന്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍. ഏതെങ്കിലും യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവണ്മെന്റ് ഐടിഐ ഓഫിസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍:0495-2415040.
date
- Log in to post comments