Skip to main content

വ്യവസായ ഭദ്രത പാക്കേജ് : സബ്സിഡിക്ക് അപേക്ഷിക്കാം

 

 

 

 

കോവിഡ് മൂലം പ്രതിസന്ധിയിലായ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ബാങ്ക് വായ്പയില്‍ പലിശ സബ്സിഡി അനുവദിക്കുന്നു. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വ്യവസായ ഭദ്രത പദ്ധതി പ്രകാരം 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2020 ഡിസംബര്‍ 31 വരെ ബാങ്കില്‍ നിന്ന് എടുത്തിട്ടുളള അധിക പ്രവര്‍ത്തന മൂലധന വായ്പക്കോ, അധിക ടേം ലോണിനോ ആണ് പലിശ സബ്സിഡി ലഭിക്കുക. ഇത്തരം വായ്പകള്‍ ലഭിച്ചിട്ടുളള ഉത്പാദന മേഖലയിലെ അല്ലെങ്കില്‍  ജോബ് വര്‍ക്ക്/സര്‍വ്വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എം.ഇ യൂണിറ്റുകള്‍ക്ക് ആറു മാസത്തെ പലിശയുടെ 50 ശതമാനം പലിശ സബ്സിഡിയായി ലഭിക്കും. ഒരു വായപ്ക്ക് പരമാവധി 30000 രൂപയാണ് സബ്സിഡി. ടേം ലോണൂം, വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണൂം എടുത്തിട്ടുളള ഒരു യൂണിറ്റിന് പരമാവധി 60000 രൂപയാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. ഇത്തരം യൂണിറ്റുകള്‍  2020 ജനുവരി ഒന്ന് മുതല്‍ 2020 മാര്‍ച്ച് 15 വരെ പ്രവര്‍ത്തിച്ചിട്ടുളള യൂണിറ്റുകളായിരിക്കണം.

 

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഇ.സി എല്‍.ജി.എസ് (എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി സ്‌ക്കീം) പദ്ധതി പ്രകാരം വായ്പ ലഭിച്ചിട്ടുളള ഉത്പാദന/സര്‍വ്വീസ് മേഖലയിലെ എം.എസ്.എം.ഇ യൂണിറ്റുകള്‍ക്കും ഈ പലിശ സബ്സിഡിക്ക് അപേക്ഷിക്കാം. വ്യവസായ വകുപ്പിന്റെ www.industry.kerala.gov.in വെബ്സൈറ്റ് വഴി വ്യവസായ ഭദ്രത പാക്കേജിന് അപേക്ഷിക്കാം. കോഴിക്കോട് താലൂക്ക് പരിധിയിലുളള സംരംഭകര്‍ക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസുമായോ, ബ്ലോക്ക്/മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസര്‍മാരുമായോ ബന്ധപ്പെടാം. ഫോണ്‍ : 91881271759188127176.

date