Post Category
കോവിഡ് വാക്സിനേഷൻ: ആദ്യഘട്ടം മൂന്നാം ദിനത്തിൽ 571 പേർക്ക് വാക്സിൻ നൽകി
ജില്ലയിൽ കോവിഡ് വാക്സിനേഷൻ വിതരണത്തിന്റെ ആദ്യഘട്ടം മൂന്നാം ദിനത്തിൽ 11 സെന്ററുകളിലായി 571 പേർക്ക് വാക്സിൻ നൽകി. മെഡിക്കല്‍ കോളേജില്‍ 63 പേര്‍ക്കും, ഗവ. ജനറല്‍ ആശുപത്രിയില്‍ 80 പേര്‍ക്കും, കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ 20 പേര്‍ക്കും നല്‍കി. നാദാപുരം താലൂക്ക് ആശുപത്രിയില്‍ 27 പേര്‍ക്കും , പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ 42 പേര്‍ക്കും, മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 40 പേര്‍ക്കും, നരിക്കുനി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 48 പേര്‍ക്കും , പനങ്ങാട് എഫ്. എച്ച്. സി. യില്‍ 64 പേര്‍ക്കും, ജില്ലാ ആശുപത്രി വടകരയില്‍ 60 പേര്‍ക്കും, ഫറോക്ക് ഇ. എസ്. ഐ ആശുപത്രിയില്‍ 57 പേര്‍ക്കും, ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 70 പേര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്തത്.
date
- Log in to post comments