Skip to main content

രോഗമുക്തി 2303, കോവിഡ് 639

ജില്ലയില്‍ ഇന്നലെ(ജനുവരി 20) 2303 പേര്‍ കോവിഡ് രോഗമുക്തരായി. 639 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങര, തിരുമുല്ലാവാരം ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ തലവൂര്‍, മൈനാഗപ്പള്ളി, കുളക്കട, കല്ലുവാതുക്കല്‍, മയ്യനാട്, വെസ്റ്റ് കല്ലട, തേവലക്കര, പ•ന, ചവറ, കുലശേഖരപുരം, ഈസ്റ്റ് കല്ലട, പത്തനാപുരം, പെരിനാട്, തഴവ, മൈലം, പൂയപ്പള്ളി, ഇളമാട്, പവിത്രേശ്വരം, പട്ടാഴി വടക്കേക്കര പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും സമ്പര്‍ക്കം വഴി 626 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 105 പേര്‍ക്കാണ് രോഗബാധ. ശക്തികുളങ്ങര-19, തിരുമുല്ലാവാരം-10, രാമന്‍കുളങ്ങര, കാവനാട് എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും മുണ്ടയ്ക്കല്‍ വെസ്റ്റ്-ആറ്, ഉളിയക്കോവില്‍, കടപ്പാക്കട, മങ്ങാട് ഭാഗങ്ങളില്‍ നാലു വീതവും മരുത്തടി-മൂന്നു എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-13, കരുനാഗപ്പള്ളി-12, പുനലൂര്‍-11, പരവൂര്‍-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ തലവൂര്‍-27, മൈനാഗപ്പള്ളി, കുളക്കട ഭാഗങ്ങളില്‍ 23 വീതവും കല്ലുവാതുക്കല്‍, മയ്യനാട് എന്നിവിടങ്ങളില്‍ 22 വീതവും വെസ്റ്റ് കല്ലട-18, തേവലക്കര-17, പ•ന, ചവറ, കുലശേഖരപുരം പ്രദേശങ്ങളില്‍ 16 വീതവും ഈസ്റ്റ് കല്ലട-15, പത്തനാപുരം, പെരിനാട് ഭാഗങ്ങളില്‍ 14 വീതവും തഴവ, മൈലം പ്രദേശങ്ങളില്‍ 13 വീതവും പൂയപ്പള്ളി, ഇളമാട് എന്നിവിടങ്ങളില്‍ 11 വീതവും പവിത്രേശ്വരം, പട്ടാഴി വടക്കേക്കര ഭാഗങ്ങളില്‍ 10 വീതവും ഇളമ്പള്ളൂര്‍, കൊറ്റങ്കര, തെക്കുംഭാഗം, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും വിളക്കുടി-എട്ട്, തൊടിയൂര്‍-ഏഴ്, ഏരൂര്‍, പൂതക്കുളം, പട്ടാഴി, കരവാളൂര്‍ പ്രദേശങ്ങളില്‍ ആറുവീതവും നെടുവത്തൂര്‍, തൃക്കോവില്‍വട്ടം, ക്ലാപ്പന, കുണ്ടറ, ഓച്ചിറ, എഴുകോണ്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും ശാസ്താംകോട്ട, വെളിയം, വെട്ടിക്കവല, മേലില, പിറവന്തൂര്‍, പനയം, തൃക്കരുവ, ചിറക്കര, ഇടമുളയ്ക്കല്‍ ഭാഗങ്ങളില്‍ നാലുവീതവും മണ്‍ട്രോതുരുത്ത്, പേരയം, തെ•ല, ചിതറ, കരീപ്ര, ഉമ്മന്നൂര്‍, വിളക്കുടി പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.  
 (പി.ആര്‍.കെ നമ്പര്‍.194/2021)

date