സാമ്പത്തിക സെന്‍സസ്: എന്യൂമറേറ്റര്‍മാരെ തടയരുത്
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസിന്റെ ഭാഗമായി സംരംഭങ്ങള്‍ ഇല്ലാത്ത വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന സി.എസ്.സി. എന്യൂമറേറ്റര്‍മാര്‍ ഗൃഹനാഥന്റെ പേര്, വീട്ടുവിലാസം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന് കോഴിക്കോട് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. സംരംഭങ്ങള്‍, അവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ഉടമസ്ഥതയിലെ പാര്‍ട്ട്ണര്‍ഷിപ്പ്, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, തൊഴിലാളികളുടെ എണ്ണം, വാര്‍ഷികവരുമാനം, രജിസ്ട്രേഷന്‍, മറ്റു ബ്രാഞ്ചുകള്‍, മുതല്‍മുടക്കിന്റെ പ്രധാന സ്രോതസ്സ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. എന്യുമറേറ്റര്‍മാര്‍ സാമ്പത്തിക സെന്‍സസില്‍ പെടാത്ത വിവരങ്ങളും ശേഖരിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ എന്യൂമറേറ്റര്‍മാരെ തടയുകയോ ചെയ്യരുതെന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അറിയിച്ചു.
സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് കോവിഡ് മൂലം നടത്താന്‍ കഴിയാതിരുന്നതിനാല്‍ സെന്‍സസ് സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ 1977 മുതല്‍ സാമ്പത്തിക സെന്‍സസ് നടന്നുവരുന്നു. ആറാം സാമ്പത്തിക സെന്‍സസ് 2013 ല്‍ സംസ്ഥാന ഇക്കണോമിക്സ് ആന്‍ഡ്
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് നടത്തിയത്.
- Log in to post comments