Post Category
ഹരിത ഓഫീസ് ഓഡിറ്റ്: ഫലം പ്രഖ്യാപിച്ചു
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ചട്ടം ഉറപ്പാക്കാനായി നടന്ന ആദ്യഘട്ട ഹരിത ഓഡിറ്റിന്റെ ഫലം പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസ്, ഇക്ബാല്‍ എച്ച്.എസ്.എസ് കൊളവയല്‍, അജാനൂര്‍, ഗവ.യു.പി.എസ്, കൂട്ടക്കനി, പള്ളിക്കര, ജി.എച്ച്.എസ്. അട്ടേങ്ങാനം, കോടോം ബേളൂര്‍, ഐ.ടി.ഐ പുത്തൂര്‍, പുല്ലൂര്‍-പെരിയ എന്നീ സ്ഥാപനങ്ങള്‍ക്ക് 100 മാര്‍ക്കോടെ എ ഗ്രേഡ് ലഭിച്ചു. 70 മുതല്‍ 80 വരെ സി, 80 മുതല്‍ 90 വരെ ബി, 90 മുതല്‍ 100 വരെ എ എന്നിങ്ങനെയാണ് ഗ്രേഡ് നല്‍കുന്നത്. എ ഗ്രേഡില്‍ ഏറ്റവും മികച്ച മൂന്ന് സ്ഥാനക്കാര്‍ക്ക് പുരസ്‌കാരം നല്‍കും.
date
- Log in to post comments