തൊഴില്‍മേള 23 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനുവരി 23 ന് അഭിമുഖം നടത്തുന്നു.
ഒഴിവുകളും യോഗ്യതകളും:
പോയിന്റ് മാനേജര്‍ - യു.ജി/പി.ജി/എഫ്.എം.സി.ജി/ടെലികോം/എന്‍.എന്‍.ബി.എഫ്.സി/ഇന്‍ഷുറന്‍സ് എന്നിവയിലെ രണ്ട് വര്‍ഷത്തെ സെയില്‍സ് പ്രവര്‍ത്തി പരിചയം.
പോയിന്റ് അസിസ്റ്റന്റ് മാനേജര്‍ - പ്ലസ് ടു / യു.ജി രണ്ട് വര്‍ഷത്തെ സെയില്‍സ് പ്രവര്‍ത്തി പരിചയം.
സെയില്‍ ഓഫീസര്‍ - പ്ലസ് ടു
ബ്രാഞ്ച് അക്കൗണ്ടന്റ് - യു.ജി / പി.ജി / അക്കൗണ്ടിംഗ് ആന്റ് ഫൈനാന്‍സിങ് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
താല്‍പര്യമുള്ളവര്‍ ജനുവരി 22 ന് വൈകീട്ട് മൂന്നിനകം 0491 2505435 ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ല. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുകയെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments