Post Category
ഇന്ന് മുതല്‍ മസ്റ്ററിംഗ് നടത്താം
ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കത്തവര്‍് ഇന്ന്(ജനുവരി 21) മുതല്‍ ഫെബ്രുവരി 10 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ശാരീരിക ബുദ്ധുമുട്ടുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ഹോം മസ്റ്ററിംഗ് നടത്താം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെട്ടവര്‍ അക്ഷയയില്‍ നിന്നുള്ള രസീതും ലൈഫ് സര്‍ട്ടിഫിക്കറ്റും ജില്ലാ ഓഫീസില്‍ ഹാജരാക്കി മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments