Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 199 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 20) 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 126 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 103 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത്  നിന്നുമായി വന്ന 4 പേർ, 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 199 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ - 23 പേർ

ഷൊർണൂർ സ്വദേശികൾ - 15 പേർ

പട്ടാമ്പി സ്വദേശികൾ - 12 പേർ

ആലത്തൂർ, ഒറ്റപ്പാലം, മണ്ണാർക്കാട്, മുതുതല സ്വദേശികൾ - 8 പേർ വീതം

കരിമ്പ സ്വദേശികൾ - 7 പേർ

നെല്ലായ, കുമരംപുത്തൂർ, ചിറ്റൂർ-തത്തമംഗലം നഗരസഭ, കടമ്പഴിപ്പുറം, വല്ലപ്പുഴ, കാഞ്ഞിരപ്പുഴ, പറളി, പട്ടഞ്ചേരി, കൊഴിഞ്ഞാമ്പാറ, ലക്കിടിപേരൂർ സ്വദേശികൾ - 5 പേർ വീതം

പിരായിരി, വടക്കഞ്ചേരി, ചളവറ, കാവശ്ശേരി, അകത്തെത്തറ, പെരുവമ്പ്‌, ഓങ്ങല്ലൂർ സ്വദേശികൾ - 4 പേർ വീതം

പൂക്കോട്ടുകാവ്, വാണിയംകുളം, പുതുശ്ശേരി, നല്ലേപ്പിള്ളി, കൊല്ലങ്കോട്, നെന്മാറ, പുതുപ്പരിയാരം, അനങ്ങനടി, വണ്ടാഴി, എരുത്തേമ്പതി സ്വദേശികൾ - 3 പേർ വീതം

വടവന്നൂർ, ഷോളയൂർ, കരിമ്പുഴ, മണ്ണൂർ, കോങ്ങാട്, മേലാർകോട്, വിളയൂർ, കുഴൽമന്ദം, കിഴക്കഞ്ചേരി, പട്ടിത്തറ സ്വദേശികൾ - 2 പേർ വീതം

ചെർപ്പുളശ്ശേരി, തരൂർ, മരുതറോഡ്, ചാലിശ്ശേരി, കോട്ടായി, പൊൽപ്പുള്ളി, മുതലമട, ആനക്കര, അമ്പലപ്പാറ, പുതുനഗരം, തിരുമിറ്റക്കോട്, എരിമയൂർ, കണ്ണാടി, പുതൂർ, വെള്ളിനേഴി, പല്ലശ്ശന, എലപ്പുള്ളി, പുതുക്കോട്, പെരിങ്ങോട്ടുകുറിശ്ശി, കൊടുവായൂർ സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4233 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, വയനാട് ജില്ലകളിലും, രണ്ടുപേർ വീതം കോട്ടയം, കാസർകോഡ് ജില്ലകളിലും  മൂന്ന് പേര്‍  ആലപ്പുഴ, 7 പേർ തിരുവനന്തപുരം,  19 പേര്‍ കോഴിക്കോട്, 36 പേർ തൃശ്ശൂര്‍, 38 പേർ എറണാകുളം ജില്ലകളിലും, 118 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date