Skip to main content

പോളിടെക്‌നിക് കോളേജ്  പാർട്ട് ടൈം ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഗവ. പോളിടെക്‌നിക് കോളേജ്, കോതമംഗലം, ഗവ. പോളിടെക്‌നിക് കോളേജ്, പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളേജ്, കോഴിക്കോട്, ശ്രീനാരയണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, കൊല്ലം, എസ്.എസ്.എം. പോളിടെക്‌നിക് കോളേജ്, തിരൂർ, മലപ്പുറം, സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം,  എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.  വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും അപേക്ഷാ ഫോമും www.polyadmission.org/pt യിൽ ലഭിക്കും. സർക്കാർ/ പൊതുമേഖല/ സ്വകാര്യമേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമോ രണ്ട് വർഷ ഐ.ടി.ഐ. യോഗ്യതയോ വേണം. അപേക്ഷകർ 18 വയസ്സു തികഞ്ഞവരാകണം. പൂരിപ്പിച്ച അപേക്ഷകൾ അതാത് സ്ഥാപനങ്ങളിൽ ഫെബ്രുവരി രണ്ടിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിലും അതത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്. പാർട്ട് ടൈം ഡിപ്ലോമ  ക്ലാസ്സുകൾ പത്തിന് ആരംഭിക്കും.
പി.എൻ.എക്സ്. 357/2021

 

date