Skip to main content

പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണോദ്ഘാടനം  നാളെ (23 ന്)

 തടസ്സരഹിതമായ റോഡ് ശ്യംഖല - ലെവൽ ക്രോസ് മുക്ത കേരളം എന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പത്ത് മേൽപ്പാലങ്ങൾ നിർമ്മിക്കുന്നു. മേൽപ്പാലങ്ങളുടെ നിർമ്മാണോദ്ഘാടനം 23 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിക്കും. ധനകാര്യ  മന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മേൽപ്പാലം, കൊല്ലം ജില്ലയിൽ ഇരവിപുരം, മാളിയേക്കൽ മേൽപ്പാലങ്ങൾ, തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ, ചിറങ്ങര മേൽപ്പാലങ്ങൾ, പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശി, അകത്തേത്തറ മേൽപ്പാലങ്ങൾ, മലപ്പുറം ജില്ലയിലെ ചേളാരി ചെട്ടിപ്പടി, താനൂർ തെയ്യാല മേൽപ്പാലങ്ങൾ, കണ്ണൂർ ജില്ലയിലെ തലശ്ശേരി-കൊടുവള്ളി മേൽപ്പാലം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട മേൽപ്പാലങ്ങൾ. അതത് ജില്ലകളിൽ നടക്കുന്ന ചടങ്ങിൽ എം.പിമാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.
പി.എൻ.എക്സ്. 358/2021

date