മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2020ല്‍ ക്ഷീര വികസന മേഖലയില്‍ ശ്രദ്ധേയമായ സംഭാവന നല്കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാധ്യമ അവാര്‍ഡുകള്‍ നല്‍കുന്നതിന് ക്ഷീര വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പൊതു വിഭാഗത്തില്‍ മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍/ലേഖനം(കാര്‍ഷിക മാസികകള്‍), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ ഡോക്കുമെന്ററി/മാഗസിന് പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ്(അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തില്‍) എന്നീ വിഭാഗങ്ങളിലും ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച ഫീച്ചര്‍-ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തില്‍) എന്നീ വിഭാഗങ്ങളിലുമാകും അവാര്‍ഡ് നല്‍കുക. 2020 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ പ്രസിദ്ധീകരിച്ചവ മാത്രമേ പരിഗണിക്കുകയുള്ളൂ. വിജയികള്‍ക്ക് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും നല്‍കും. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.diarydevelopment.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി ജനുവരി 29 വൈകിട്ട് അഞ്ചുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446376988, 9745195922.
- Log in to post comments