Post Category
ജി.എൻ.എം സ്‌പോട്ട് അഡ്മിഷൻ 27ന്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ എസ്.സി വിഭാഗം പെൺകുട്ടികളുടെ ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 27ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ്.പി.ഒ, തിരുവനന്തപുരം) നടത്തും. ഇനി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ കൂടി അന്ന് സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ്ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ) റ്റി.സി എന്നിവ സ്‌പോട്ട് അഡ്മിഷന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.
പി.എൻ.എക്സ്. 362/2021
date
- Log in to post comments