Skip to main content

പട്ടികജാതി കുടുംബങ്ങളുടെ വിവരശേഖരണം നടത്തുന്നു 

 

 

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ  പട്ടികജാതി കുടുംബങ്ങളുടെ വിവരശേഖരണം നടത്തുന്നു.

ബ്ലോക്കിന് കീഴിലെ മുഴുവൻ പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാണ് വിവര ശേഖരണം നടത്തുന്നത്. ജനുവരി 23ന് രാവിലെ 9ന് വരവൂർ പഞ്ചായത്തിലെ വടക്കേ പെരുംകുന്ന് കോളനിയിൽ നടക്കുന്ന സർവേയുടെ ഉദ്‌ഘാടനം യു ആർ പ്രദീപ് എംഎൽഎ സർവേ നിർവ്വഹിക്കും. 

 

ഇതിൻ്റെ ഭാഗമായി പെരുംകുന്ന് കോളനിയിൽ  സംഘാടക സമിതി യോഗം ചേർന്നു. പട്ടികജാതി വിഭാഗം കൂടുതലുള്ള മേഖലയാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അതിർത്തി. പട്ടികജാതി കോളനികളുടെ കലാ കായിക തൊഴിൽ മേഖലയിൽ ഉൾപ്പെടെ     സമഗ്രവികസനമാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. ഈ  മേഖലകളിൽ സോഷ്യൽ മാപ്പിംഗ് പൂർത്തിയാക്കും. വരുമാനം, ജോലി, കലാ-കായിക രംഗത്തെ മികവ് എന്നിങ്ങനെ എല്ലാ മേഖലയും ഉൾപ്പെടുത്തിയാണ്  മാപ്പിങ് പൂർത്തിയാക്കുക.

date