Skip to main content

ബ്ലോക്ക് ലെവൽ പരാതി പരിഹാര അദാലത്തുകൾ ഫെബ്രുവരി ആദ്യവാരത്തിൽ 

 

 

ജനപ്രതിനിധികൾ പൊതുജനങ്ങളിൽ നിന്നും പരാതി നേരിട്ട് കേൾക്കുന്നതിനും പരിഹരിക്കുന്നതിനും ബ്ലോക്ക്‌ തലത്തിൽ പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കുന്നു. ജില്ലയിൽ ഫെബ്രുവരി ആദ്യവാരത്തിലാണ് വിവിധ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 1,2,4 തീയതികളിൽ തദ്ദേശവകുപ്പ് മന്ത്രി എ സി മൊയ്തീൻ, കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്‌ എന്നിവർ അദാലത്തുകളിൽ പങ്കെടുക്കും. അദാലത്ത് ഏകോപിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട പരാതികളും

നിവേദനങ്ങളും അദാലത്തിന്റെ പരിഗണനയ്ക്ക് ലഭ്യമാക്കുന്നുണ്ട്. പരാതികൾ അതാത് ദിവസം തന്നെ തീർപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് വകുപ്പ് സെക്രട്ടറിയെയും നിയോഗിക്കും

date