Post Category
ആരോഗ്യ വളണ്ടിയർമാർക്ക് പരിശീലനം നൽകി.
പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ നാലായിരത്തോളം ആരോഗ്യ സന്നദ്ധ വളണ്ടിയർമാർക്കുള്ള പാലിയേറ്റീവ് പരിശീലനം നടത്തി. പരിശീലനത്തിൻ്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ ജെ റീന നിർവഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ മേജർ ഡോ ടി വി സതീശൻ അധ്യക്ഷത വഹിച്ചു. ക്ലാസ്സുകൾക്ക് പാലിയേറ്റീവ് കെയർ ജില്ലാ കോർഡിനേറ്റർ അഡ്വ ടി എസ് മായാദാസ്, ആശ, കോ-ഓർഡിനേറ്റർ എം യു മിനി, ഫ്രാൻസിസ് അസീസി, എ ജി ഷെറി എന്നിവർ നേതൃത്വം നൽകി.
date
- Log in to post comments