Post Category
സൗജന്യ മത്സര പരീക്ഷാ പരിശീലനം
സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ്(കേരളം) വകുപ്പ് മുഖേന നടപ്പാക്കിവരുന്ന സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് ശാക്തീകരണം പദ്ധതി പ്രകാരം ജില്ലയില്‍ നിന്നും തിരുവനന്തപുരം പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ബി.ടെക്/ബി.ഇ സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുളളവര്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടി ഓണ്‍ലൈനായി നടത്തുന്നു. https://forms.gle/GVGvVJKRmGFNwbR58 എന്ന ലിങ്കില്‍ ജനുവരി 25 വരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 0471-2330756, 9633765690 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.200/2021)
date
- Log in to post comments