Post Category
ക്ഷേത്ര ജീവനക്കാര്‍ക്കുള്ള അധിക ധനസഹായം വിതരണം ചെയ്തു
കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച 10 കോടി രൂപയില്‍ കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങള്‍ക്കായി അനുവദിച്ച 1,95,00,000 രൂപ അധിക സാമ്പത്തിക സഹായ വിതരണം സിവില്‍സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണറുടെ ഓഫീസില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ കെ മോഹനന്‍ മാസ്റ്റര്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ആശംസയും, മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മീഷണര്‍ സ്വാഗതവും പറഞ്ഞു.
date
- Log in to post comments