Post Category
പാരാമെഡിക്കല്‍ സ്റ്റാഫ്: ഇന്റര്‍വ്യൂ 25 ന്
കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ മറൈന്‍ ആംബുലന്‍സ് സജ്ജമാക്കുന്നതിന്റെ ഭാഗമായി രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്ക് ജനുവരി 25 ന് രാവിലെ 10.30 ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത - ജനറല്‍ നഴ്സിംഗ് കോഴ്സ് പാസ്സായിരിക്കണം. ആണ്‍കുട്ടികള്‍ മാത്രം ഹാജരായാല്‍ മതി. രണ്ട് വര്‍ഷത്തെ കാഷ്വാലിറ്റി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും, ഓഖിദുരന്ത ബാധിത കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കുമെന്ന്് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2383780.
date
- Log in to post comments