Skip to main content

മസ്റ്ററിങ് 21 മുതല്‍ ഫെബ്രുവരി 10 വരെ

 

 

കേരള ബീഡി - ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ അര്‍ഹതയുളള 2019, 2020 വര്‍ഷങ്ങളില്‍ മസ്റ്ററിങ് നടത്തുവാന്‍ സാധിക്കാത്ത ഗുണഭോക്താക്കള്‍ക്ക് ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നടത്തുന്നതിന് സര്‍ക്കാര്‍ സമയം അനുവദിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.ശാരീരിക ബുദ്ധിമുട്ടുകള്‍ ഉളളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ ഹോം മസ്റ്ററിങ്ങിനും ഈ സമയം ഉപയോഗപ്പെടുത്തേണ്ടതാണ്. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഫെബ്രുവരി 10നുളളില്‍ സമര്‍പ്പിക്കണം.ഫോണ്‍: 0497 2706133.

date