Skip to main content

കീരംകുണ്ട് പാലത്തിന്റെ നിര്‍മാണോദ്ഘാടനം   ജനുവരി 27ന് മന്ത്രി നിര്‍വഹിക്കും

കീരംകുണ്ട് പാലത്തിന്റെ  നിര്‍മാണോദ്ഘാടനം ജനുവരി  27ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ  അധ്യക്ഷനാകും. കൂട്ടിലങ്ങാടി, കുറുവ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീരംകുണ്ട് പാലം പൊളിച്ചുമാറ്റി വീതി കൂട്ടി പുനര്‍ നിര്‍മിക്കുന്ന പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനമാണ് നടക്കുന്നത്. മൂന്നുകോടി രൂപ ചെലവഴിച്ചാണ് പാലം പുനര്‍നിര്‍മിക്കുന്നത്.
നിര്‍മാണ പ്രവൃത്തിക്ക് ഗതാഗതം നിരോധിച്ചതോടെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ബദല്‍ റോഡ് നിര്‍മാണം ആരംഭിച്ചു. കൂട്ടിലങ്ങാടി ചെറുപുഴക്കടവ് വി.സി.ബി കം ബ്രിഡ്ജ് വഴി നേരത്തെ റോഡിന് വേണ്ടി വിട്ടു നല്‍കിയ സ്ഥലവും ഏതാനും സ്വകാര്യ വ്യക്തികളുടെയും സ്ഥലവും ഉപയോഗപ്പെടുത്തിയാണ് ബദല്‍ റോഡ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. പാലം പൊളിക്കുന്നതോടെ കുറുവ കെ.കെ.അങ്ങാടി, മുല്ലപ്പള്ളി, തട്ടാര്‍ മണ്ണ, പെരിങ്ങോട്ടുപുലം, മീനാര്‍ കുഴി പ്രദേശ വാസികള്‍ക്ക് കിലോമീറ്ററുകളോളം ചുറ്റി വേണം കൂട്ടിലങ്ങാടിയില്‍ എത്തിച്ചേരാന്‍. ബദല്‍ റോഡ് ഒരുക്കുന്നതിലൂടെ ഈ പ്രദേശത്തുകാരുടെ യാത്രാക്ലേശത്തിനും പരിഹാരമാകും. ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date