Skip to main content

സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്തുണയ്ക്കുന്ന എന്‍എസ്എസ്/എന്‍സിസി /എസ്പിസി യൂണിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ്/ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെയും പഠനത്തിലും മറ്റുപാഠ്യേതര പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നവരോ വിദ്യഭ്യാസ സ്ഥാപനത്തിന് പുറത്തും ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലെയുള്ള വിവിധ പരിപാടികളിലും സഹായം നല്‍കുന്നവരോ ആയ എന്‍എസ്എസ്/എന്‍സിസി/എസ്പിസി യൂണിറ്റുകള്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാമെന്ന് ജില്ല സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോറം swd.kerala.gov.in ല്‍ ലഭ്യമാണ്. അവസാന തീയ്യതി ജനുവരി 30.വിവരങ്ങള്‍ക്ക് 0495 2371911 നമ്പറില്‍ ബന്ധപ്പെടാം. വിലാസം - ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 20.

 

date