Skip to main content

അനധികൃത വയല്‍നികത്തല്‍:  മണ്ണ് ഇന്ന് നീക്കം ചെയ്യും

 

നെല്‍വയല്‍ തണ്ണീര്‍ തട സംരക്ഷണ നിയമം ലംഘിച്ച് മണ്ണ് നിക്ഷേപിച്ച് തരം മാറ്റിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി. നറുകര വില്ലേജിലെ കോട്ടുപ്പറ്റ പ്രദേശത്ത് നിക്ഷേപിച്ച 1000.425 ക്യൂബിക് മീറ്റര്‍ മണ്ണ് ഇന്ന് രാവിലെ 10.30ന് (ജനുവരി 22ന്)  പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജുവിന്റെ സാന്നിധ്യത്തില്‍ നീക്കം ചെയ്യും. മണ്ണ് എടുത്തുമാറ്റാന്‍ ജെസിബി ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ക്ക്  അനുമതി നല്‍കി. അനധികൃതമായി തരംമാറ്റിയ ഭൂമി പൂര്‍വ സ്ഥിതിയിലാക്കിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്.  ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.  

date