Post Category
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുളള 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായുളള ഒന്നാം വര്‍ക്കിങ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രസിഡന്റ് കെ.സി.കുഞ്ഞിമുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ.സാജിദ അധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ ശമീന കാഞ്ഞിരാല ഫണ്ട് അലോക്കേഷന്‍ വിവരങ്ങള്‍ അവതരിപ്പിച്ചു. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജനുവരി 25ന് സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് യോഗവും 28ന് ഗ്രാമസഭാ യോഗവും ചേരുമെന്ന് യോഗം അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജോയിന്റ് ബി.ഡി.ഒ ജേക്കബ് സക്കറിയ, ജനറല്‍ എക്സ്റ്റന്‍ ഓഫീസര്‍ വി.അജയ്ഘോഷ്, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments