Skip to main content

സൗജന്യ പ്രീമാരിറ്റല്‍ കൗണ്‍സലിങ് ക്ലാസ് തുടങ്ങി

 

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ കൊണ്ടോട്ടി റയാന്‍ അക്കാദമിയില്‍ സൗജന്യ പ്രീ മാരിറ്റല്‍ കൗണ്‍സലിങ് ക്ലാസ് ആരംഭിച്ചു. ഉദ്ഘാടനം കൊണ്ടോട്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് മടാന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റംല കൊടവണ്ടി അധ്യക്ഷയായി.
 

നാലു ദിവസങ്ങളിലായി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എട്ട് സെഷനുകളിലായി ദാമ്പത്യ ജീവിതം മുന്നൊരുക്കങ്ങള്‍, സന്തുഷ്ട കുടുംബ ജീവിതം, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്‍, വിവാഹ ശേഷമുള്ള പഠനവും തൊഴിലും, ദമ്പതികളുടെ മനസും ശരീരവും എന്നീ വിഷയങ്ങളില്‍ വിദഗ്ദര്‍ ക്ലാസെടുക്കും. ജനുവരി 24ന് ക്ലാസ് സമാപിക്കും. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ന്യൂനപക്ഷ ക്ഷേമവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.   റഫീഖ് പാണാളി, മുന്‍ഷിദ.കെ.ഹാജറ, പി.സാബിറ ബാനു എന്നിവര്‍ സംസാരിച്ചു.

date