Post Category
സോഷ്യല്‍ വര്‍ക്കര്‍ നിയമനം
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ സോഷ്യല്‍വര്‍ക്കര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സോഷ്യോളജി/സൈക്കോളജി/ സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 2021 ജനുവരി 1 ന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ ജനുവരി 27ന് നടക്കുന്ന ഇന്റര്‍വ്യൂയില്‍ യോഗ്യത തെളിയിക്കുന്ന ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകളും ആറ് മാസത്തിനകം എടുത്ത ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ രാവിലെ 10നകം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 0483-2978888, 7907649756,9847995559.
date
- Log in to post comments