Skip to main content

സൗജന്യ ഫുഡ് പ്രോസസ്സിംഗ് കോഴ്സ്: അപേക്ഷകള്‍ ക്ഷണിച്ചു

 

 

കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന സൗജന്യ ഫുഡ് പ്രോസസ്സിംഗ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. അപേക്ഷാഫോറം പരിശീലന കേന്ദ്രത്തില്‍ ലഭ്യമാണ്. അപേക്ഷകള്‍ ജനുവരി 30 ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2432470, 9447276470.

date